Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gulf War

സ്വ​ർ​ണ​ത്തി​ന് റെഡ് സിഗ്നൽ

മും​ബൈ: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഒ​രു വ​ർ​ഷ​ത്തേ​ക്ക് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജ​ന​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു.

ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന പൊ​തു​റാ​ലി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ ഈ ​അ​പ്ര​തീ​ക്ഷി​ത പ്ര​സ്താ​വ​ന ഇ​ന്ത്യ​ൻ സ്വ​ർ​ണവി​പ​ണി​യെ​യും ഓ​ഹ​രിവി​പ​ണി​യെ​യും ഒ​രു​പോ​ലെ ഉ​ല​ച്ചു. ഇ​തോ​ടെ പ്ര​മു​ഖ ജ്വ​ല്ല​റി ഗ്രൂ​പ്പു​ക​ളു​ടെ ഓ​ഹ​രി​ക​ൾ ആ​റു മു​ത​ൽ ഒ​മ്പ​തു ശ​ത​മാ​നം വ​രെ ഇ​ടി​ഞ്ഞു.

ഇ​റാ​ൻ-​അ​മേ​രി​ക്ക സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​വി​ല കു​തി​ച്ചു​യ​രു​ന്ന​താ​ണ് ഇ​ന്ത്യ​യെ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്കു നീ​ങ്ങാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്. എ​ണ്ണ ഇ​റ​ക്കു​മ​തി​ക്കാ​യി വ​ലി​യ തോ​തി​ൽ ഡോ​ള​ർ ചെ​ല​വാ​ക്കേ​ണ്ടിവ​രു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് സ്വ​ർ​ണ ഇ​റ​ക്കു​മ​തി നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്വ​ർ​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തിത്തീ​രു​വ വ​ർ​ധി​പ്പി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും വി​പ​ണി​യി​ൽ ശ​ക്ത​മാ​ണ്. എ​ന്നാ​ൽ, സ്വ​ർ​ണ​ത്തി​ന്‍റെ​യും വെ​ള്ളി​യു​ടെ​യും തീ​രു​വ വ​ർ​ധി​പ്പി​ക്കാ​ൻ നി​ല​വി​ൽ ആ​ലോ​ച​ന​യി​ല്ലെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന പു​റ​ത്തു​വ​ന്ന​തോ​ടെ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ സ്വ​ർ​ണ​വി​ല​യി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം രൂ​പ​യു​ടെ മൂ​ല്യം റി​ക്കാ​ർ​ഡ് ഇ​ടി​വി​ലേ​ക്കു കൂ​പ്പു​കു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഡോ​ള​റി​നെ​തി​രേ 95.31 എ​ന്ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലാ​ണ് രൂ​പ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

രാ​ജ്യ​ത്തെ ഇ​ന്ധ​ന ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ന്ന​തി​നാ​യി വ​ർ​ക്ക് ഫ്രം ​ഹോം രീ​തി ന​ട​പ്പാ​ക്കാ​നും അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കാ​നും പ്ര​ധാ​ന​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. ഇ​ന്ധ​ന വി​ത​ര​ണ​ക്കാ​ർ​ക്ക് ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന് 100 രൂ​പ​യും പെ​ട്രോ​ളി​ന് 20 രൂ​പ​യും എ​ന്ന നി​ര​ക്കി​ൽ ന​ഷ്ടം സം​ഭ​വി​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

വി​വാ​ഹ സീ​സ​ൺ അ​ടു​ത്തു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ർ​ണവി​പ​ണി​യി​ലെ ഈ ​അ​നി​ശ്ചി​ത​ത്വം ഉ​പ​ഭോ​ക്താ​ക്ക​ളെ​യും വ്യാ​പാ​രി​ക​ളെ​യും ഒ​രു​പോ​ലെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up